Friday, 15 June 2012

ശിവ സ്തുതി
*************

അമ്പിളിക്കല തിരുജടയില്‍ ചൂടി
തിരുവാഭരണമായി നാഗത്തെയണിഞ്ഞും
പുലിത്തോലുടുത്തും രുദ്രക്ഷമണിഞ്ഞും
വൈക്കത്ത് വാഴും ശ്രീ മഹാദേവ.

കൊട്ടാരക്കര വാഴുന്നോരുണ്ണിയെ
ഉദയനാപ്പുരത്തെ തിരുമകനെയും
കണ്ടുമടങ്ങി വരുന്നനേരം ഹരേ
മിഴിക്കൂപ്പി നില്‍ക്കുമടിയനെ കണ്ടിടേണം

നിന്‍തിരുമേനിയില്‍ അര്‍പ്പിക്കും അര്‍ച്ചനാപ്പുഷ്പ്പമാം
കൂവളത്തിലയാക്കിടെണം എന്നെ
നിത്യവും നിന്‍ ധാരാഭിഷേകമാക്കിയെന്‍
ജന്മം സഫലമാക്കിടെണമെ ശംഭോ